kasaragod local

കുഡ്‌ലു ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയെ പോലിസ് പിടികൂടി. ചൗക്കിയിലെ മുജീബിനെയാണ് മുള്ളേരിയയില്‍വച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒന്നരമാസം മുമ്പാണ് കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. 20 കിലോ സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇതില്‍ 7.150 കിലോ സ്വര്‍ണം കേസിലെ മറ്റൊരു പ്രതി ശരീഫ് എന്ന ദുല്‍ദുലിന്റെ ബന്തിയോട് പച്ചമ്പള വീട്ടുപറമ്പില്‍നിന്ന് കണ്ടെടുത്തിരുന്നു.
ചൗക്കിയിലെ കരീം, കെ എ മുഹമ്മദ് സാബിര്‍, ചൗക്കി കുന്നിലിലെ അബ്ദുല്‍ മഹ്ഷൂഖ്, മജലിലെ ഷാനു എന്ന ഷാനവാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശികളായ രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. പിടിയിലായ പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തു വരികയാണ്.
Next Story

RELATED STORIES

Share it