കുട്ടാവില്‍ തീപ്പിടിത്തം; അഞ്ചേക്കര്‍ കശുമാവ് തോട്ടം കത്തിനശിച്ചു
BY Sumeera SMR5 March 2016 4:49 AM GMT
Sumeera SMR5 March 2016 4:49 AM GMT
ഇരിക്കൂര്‍: പെരുവളത്തുപറമ്പിനു സമീപം കുട്ടാവ് തീപ്പെട്ടി കമ്പനിക്കടുത്ത് തീപിടിത്തം. രണ്ടു പേരുടെ അഞ്ചേക്കര്‍ സ്ഥലത്തെ കശുവണ്ടികളും മരങ്ങളുമാണ് കത്തിനശിച്ചത്.
ചേടിച്ചേരിയിലെ ഒ വി ഗോവിന്ദന് നമ്പ്യാരുടെ ഒരേക്കര്‍ തോട്ടവും സമീപത്തെ റഷീദിന്റെ നാലേക്കര്‍ തോട്ടത്തിലുമാണ് തീ പിടിച്ചത്. രണ്ട് തോട്ടങ്ങളിലും പ്രധാനമായും കശുമാവ് കൃഷിയാണു നശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. മട്ടന്നൂരില്‍ നിന്ന് ഫയര്‍ സര്‍വീസുകാരും ഇരിക്കൂര്‍ പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. കഠിനമായ ചൂടും ശക്തിയേറിയ കാറ്റുമാണ് തീ ആളിപ്പടരാന്‍ കാരണം.
തീയണച്ചിട്ടും വീണ്ടും പലഭാഗങ്ങളില്‍ നിന്നു തീപടര്‍ന്നു കൊണ്ടിരുന്നു. മൂത്ത് വിളവെടുക്കാറായ കശുവണ്ടികളാണ് അഗ്നിക്കിരയായത്.
10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. വഴി യാത്രക്കാര്‍ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണു സംശയം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT