Pathanamthitta local

കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ക്ക് വാടക നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: ഗ്രാമപ്പഞ്ചായത്തുകളോ ആരോഗ്യ വകുപ്പോ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ വാടക നല്‍കാതിരിക്കുന്ന പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് തീര്‍പ്പാക്കി. ജില്ലയില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ക്ക് വാടക നല്‍കാന്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് ഡയറക്ടര്‍ക്കു വേണ്ടി അഡീഷനല്‍ ഡയറക്ടര്‍ ഉത്തരവിറക്കി കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ജില്ലയില്‍ അറുപതോളം കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുകയാണെന്നും അതിന് ഗ്രാമപ്പഞ്ചായത്തുകളോ ആരോഗ്യ വകുപ്പോ വാടക നല്‍കാത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ എന്‍ കെ ബാലന്‍ വല്ലന മനുഷ്യാവകാശ കമ്മീഷന് പരാതി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വാടക സംബന്ധിച്ച വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടത്.  വാടക നല്‍കുന്നതില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ വീഴ്ച വരുത്തിയാല്‍ കമ്മീഷന്റെ ശ്രദ്ധയില്‍ വിഷയം വീണ്ടും കൊണ്ടുവരാവുന്നതാ െണന്നും ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ക്ക് വാടക നല്‍കാത്തതിനാല്‍ മെഡിക്കല്‍   ഓഫിസര്‍മാരും ജൂനിയര്‍ പബ്ലിക് നഴ്‌സുമാരും വളരെ ബുദ്ധിമുട്ടിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും കൗമാരക്കാരുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇരുപതില്‍പരം സേവനം നല്‍കുന്ന ആരോഗ്യ കുടുംബ  േക്ഷമ ഉപകേന്ദ്രങ്ങള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പണിയാത്ത പഞ്ചായത്തുകളില്‍ അത് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it