കാഴ്ച പരിമിതര്‍ക്കുള്ള ട്വന്റി- 20 ക്രിക്കറ്റ് : ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം
BY ajay G.A.G19 Jan 2016 4:58 AM GMT
ajay G.A.G19 Jan 2016 4:58 AM GMT
കൊച്ചി: കാഴ്ച പരിമിതര്‍ക്കായുള്ള പ്രഥമ ട്വന്റി-ട്വന്റി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ നടന്ന ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെ 179 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ പ്രകാശ് ജെറെമിയയുടെയും അജയ് റെഡ്ഡിയുടെയും സെഞ്ച്വറി മികവില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 278 റണ്‍സ് നേടി. പ്രകാശ് 72 പന്തില്‍ 144 റണ്‍സും നായകന് കൂടിയായ അജയ് റെഡ്ഡി 53 പന്തില്‍ 105 റണ്‍സും നേടി. ഇരുവരും 17 ബൗണ്ടറികള്‍ വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബൗളിങ്ങിലും മികവ് കാട്ടി മൂന്നു വിക്കറ്റുകള്‍ കൊയ്ത പ്രകാശ് തന്നെയാണ് കളിയിലെ താരം. ഉച്ചയ്ക്കു നടന്ന രണ്ടാം മല്‍സരത്തില്‍ പാകിസ്താന് നേപ്പാളിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചു. സ്കോര്‍: നേപ്പാള്‍ 18.1 ഓവറില്‍ 85 റണ്‍സിന് എല്ലാവരും പുറത്ത്. പാകിസ്താന്: 7.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT