കാലിക്കറ്റ് വിസിയെ ബന്ദിയാക്കി
BY Sumeera SMR25 Jun 2016 7:18 PM GMT
Sumeera SMR25 Jun 2016 7:18 PM GMT
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. കെ മുഹമ്മദ് ബഷീറിനെ സിപിഎം സര്‍വീസ് സംഘടനയായ എംപ്ലോയീസ് യൂനിയനില്പെട്ടവര് എട്ടു മണിക്കൂര്‍ ബന്ദിയാക്കി. ഡോ. മുഹമ്മദ് ബഷീര്‍ വിസിയായി ചാര്‍ജെടുത്ത ശേഷം ആദ്യമായാണ് ബന്ദിയാക്കല്‍ സമരം നടന്നത്. പ്യൂണ്‍, വാച്ച്മാന് നിയമനത്തില്‍ 30 ശതമാനം സംവരണമനുസരിച്ചുള്ള സിഎല്ആര്മാര്ക്കു വേണ്ടി തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് ചോര്‍ന്നതിനു ഉത്തരവാദി രജിസ്ട്രാര്‍ ആണെന്നാരോപിച്ചായിരുന്നു സമരം. ഈ സംഭവത്തില്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു വിസിയുടെ ചേംബറിനകത്തു കയറി ബന്ദിയാക്കിയത്. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ ബന്ദിയാക്കല്‍ സമരം വൈകീട്ട് 6.15നാണ് അവസാനിച്ചത്. പോലിസ് സമരക്കാരെ ഒഴിപ്പിക്കാതെ മാറിനില്‍ക്കുകയായിരുന്നു. വൈസ് ചാന്‍സലറില്‍ നിന്നു യാതൊരു പ്രതികരണവുമുണ്ടാകാത്തതിനെ തുടര്‍ന്ന് സമരക്കാര്‍ സ്വയം പിന്മാറുകയായിരുന്നു. ബന്ദിയാക്കല്‍ സമരത്തില്‍ തനിക്ക് യാതൊരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ലെന്നു വിസി വ്യക്തമാക്കി.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT