Kottayam Local

കാഞ്ഞിരപ്പള്ളിയില്‍ പുതിയ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നീളുന്നു; ഇറക്കിവച്ച ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ നശിക്കുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുത്തന്‍ചന്തയില്‍ പ്രവര്‍ത്തിച്ചിരുന്ന സപ്ലൈകോയുടെ മാവേലി സ്റ്റോര്‍ പേട്ടക്കവലിയില്‍ ടൗണ്‍ മസ്ജിദിനു സമീപം കല്ലുങ്കല്‍ ബില്‍ഡിങില്‍ മാറ്റാനുള്ള തീരുമാനം ഉദ്ഘാടനത്തിനായി മന്ത്രി എത്താത്തതിനാല്‍ നീണ്ടുപോവുന്നു.
ഇതോടെ രണ്ടു മാസം മുമ്പ് ഇറക്കിവച്ച ലക്ഷങ്ങള്‍ വിലവരുന്ന ഭക്ഷ്യവസ്തുക്കള്‍ നശിക്കുകയാണ്. പുതുതായി നിര്‍മിച്ച കല്ലുങ്കല്‍ ബില്‍ഡിങില്‍ ഉടന്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ ആരംഭിക്കണമെന്ന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസം മുമ്പ് ഭക്ഷ്യവസ്തുക്കള്‍ ഇറക്കിവച്ചത്. പുതിയ കെട്ടിടത്തിന്റെ ഭിത്തിയുടെ തണുപ്പ് മൂലം അരി, പലവ്യജ്ഞനങ്ങള്‍ എന്നിവ തണുപ്പുമൂലം പൂപ്പല്‍ വന്നും, പഞ്ചസാരയും മറ്റും ഈര്‍പ്പം മൂലം നശിക്കുകയാണ്.
ഭക്ഷ്യവസ്തുക്കള്‍ പാറ്റയും എലിയും തിന്നും നശിക്കുന്നതായും ഗോഡൗണ്‍ സൂക്ഷിപ്പുകാരന്‍ പറയുന്നു. ഇതോടെ നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന മാവേലിസ്റ്റോറില്‍ സാധനങ്ങളില്ലാതെ ജനങ്ങള്‍ വലയുകയാണ്. കഴിഞ്ഞ ഡിസംബറില്‍ സപ്ലൈകോ അധികൃതര്‍ ഉദ്ഘാടനത്തിനായി മന്ത്രിയെ നേരില്‍ക്കണ്ട് എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് മന്ത്രി എത്തുന്നില്ലെന്നാണു സപ്ലൈകോ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഉടന്‍ സപ്ലൈകോ ഉദ്ഘാടനം നടത്തി സബ്‌സിഡി സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it