Flash News

കാംപസ് ഫ്രണ്ട് സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധിച്ചു

കാംപസ് ഫ്രണ്ട് സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധിച്ചു
X
07  തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് തടയാനെന്ന പേരില്‍ സിബിഎസ്ഇ ഏര്‍പ്പെടുത്തിയ വസ്ത്ര നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഇന്ന് സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധിച്ചു.

COVER-NEW പരീക്ഷയില്‍ കോപ്പിയടിയും ക്രമക്കേടും തടയാന്‍ നൂതന മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നിരിക്കെ വിദ്യാര്‍ഥികളുടെ വസ്ത്രത്തിന്റെ അളവ് കുറയ്ക്കാന്‍ നിര്‍ദേശിച്ചതിനെതിരേയായിരുന്നു ഉപരോധം.
മാന്യമായ വസ്ത്രം ധരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാവിലെ 11 മണിക്ക് പട്ടത്തുള്ള സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, സമിതി അംഗങ്ങളായ ഹസ്‌ന ഫെബിന്‍, ഫര്‍ഹാന, കെ എ റഊഫ് ഷരീഫ്, സി പി അജ്മല്‍, പി എ മുഹമ്മദ് രിഫ സംബന്ധിച്ചു.01 02

 
Next Story

RELATED STORIES

Share it