കവര്‍ച്ചാശ്രമത്തിനിടെ കാമറയില്‍ പതിഞ്ഞ പ്രതി പിടിയില്‍
BY Sumeera SMR20 Jan 2016 4:24 AM GMT
Sumeera SMR20 Jan 2016 4:24 AM GMT
പള്ളിക്കല്‍: പള്ളിക്കല്‍ ബസാറില്‍ മോഷണ ശ്രമത്തിനിടെ സിസിടിവിയില്‍ പതിഞ്ഞ രണ്ടംഗ മോഷണസംഘത്തിലെ ഒരാളെ പിടികൂടി. ചേലേമ്പ്ര മാടണ്ണിയില് വീട്ടില്‍ സ്പിന്നിങ് മില്‍ മാലപറമ്പ് കോളനിയില്‍ താമസിക്കുന്ന അബ്ദുല്നാസറാ (46)ണു പിടിയിലായത്. കേസിലെ മുഖ്യ സൂത്രധാരന്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെ കണ്ണാടി ജലീലി (50)നു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.
രണ്ടാഴ്ച മുമ്പ് പള്ളിക്കല്‍ ബസാറിലെ വളപ്പില്‍ അത്താണിക്കല്‍ വീട്ടില്‍ താഴത്തേരി ഷബീറിന്റെ വീട്ടില്‍ അബ്ദുല്‍നാസറും കണ്ണാടി ജലീലും മോഷണത്തിനു ശ്രമിച്ചിരുന്നു. വീടിന്റെ അടുക്കളയുടെ വാതിലിന്റെ പൂട്ടു പൊളിച്ചെങ്കിലും വീടിനകത്തു പ്രവേശിക്കാനാവാതെ ഇരുവരും മോഷണശ്രമം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാമനാട്ടുകരയില്നിന്നാണ് അബ്ദുല്‍നാസര്‍ പിടിയിലായത്.
പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് മറ്റു പല കേസിലും പങ്കുള്ളതായും കൂടുതല്‍ അന്വേഷണത്തിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്ഐ വി എം രവീന്ദ്രന് പറഞ്ഞു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT