കള്ളപ്പണം: വ്യാജ കമ്പനികളെ തടയണമെന്ന് എസ്‌ഐടി

ന്യൂഡല്‍ഹി: കള്ളപ്പണം വിനിമയം ചെയ്യുന്ന വ്യാജ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.

സംഘത്തിന്റെ മൂന്നാമത്തെ റിപോര്‍ട്ടിലാണ് ഒരേ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യാജ കമ്പനികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത്.
കമ്പനിനിയമങ്ങള്‍ ലംഘിക്കുന്ന ഇത്തരം 20ല്‍പരം കമ്പനികളുണ്ടെന്നും അവയില്‍ 2627 വ്യക്തികള്‍ ഡയറക്ടര്‍മാരായിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.
മുന്‍ സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ കമ്പനികളെ നിയന്ത്രിക്കാ ന്‍ രണ്ടുതരം നടപടികളാണ് റിപോര്‍ട്ടില്‍ നിര്‍ദേശിച്ചത്. ഒരേ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ നിരോധിക്കാന്‍ നിയമം ഇല്ലാത്തതിനാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത്തരം കമ്പനികളെ പിന്തുടരണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
Next Story

RELATED STORIES

Share it