Kollam Local

കല്ലുവാതുക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് വധഭീഷണി: ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പാരിപ്പള്ളി:കല്ലുവാതുക്കല്‍ പഞ്ചായത്ത് സെക്രട്ടറി സുനീഷ്‌കുമാറിന് വധഭീഷണി ഉയര്‍ന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലെ ജീവനക്കാര്‍ ഒന്നടങ്കം ജോലി ബഹിഷ്‌കരിച്ച് ഓഫിസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. എന്‍ജിഒ യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അന്‍സര്‍ ഇന്നലെ രാവിലെ ധര്‍ണ ഉദ്ഘാടനം ചെയ്തു. കുഴല്‍കിണറിന് അനുമതി നിഷേധിച്ചാലുടന്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി കാര്യം നേടാമെന്ന് കരുതുന്നത് വിഢിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് ചിറക്കരയിലെ സ്വകാര്യവ്യക്തിയുടെ കുഴല്‍കിണര്‍ നിര്‍മാണം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച സെക്രട്ടറിക്കെതിരേ അപകീര്‍ത്തികരമായ ബോ ര്‍ഡ് ഓഫിസ് പടിക്കല്‍ സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് ഭീഷണിക്കത്ത് ലഭിച്ചത്. യോഗത്തില്‍ കെജിഡിഎ ജില്ലാ ജോയിന്റ് സെക്രട്ടറി അജയന്‍, വാര്‍ഡംഗം ആര്‍ ഡി ലാല്‍, പാരിപ്പള്ളി ശ്രീകുമാര്‍, കുടുംബശ്രീ സിഡിഎസ് അംഗം റെജി പഞ്ചായത്ത് സെക്രട്ടറി സുനീഷ്‌കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it