കലാഭവന്‍ മണിയുടെ മരണം; നടന് ജാഫര്‍ ഇടുക്കിയടക്കം അഞ്ചു പേരെ ചോദ്യം ചെയ്തു
BY swapna en7 March 2016 9:18 AM GMT
X
swapna en7 March 2016 9:18 AM GMT
തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന് ജാഫര്‍ ഇടുക്കിയടക്കം അഞ്ചുപേരെ പോലിസ് ചോദ്യം
ചെയ്തു. മണിയുടെ വീടിനടത്തുള്ള ഔട്ട് ഹൗസില്‍ മണിക്കൊപ്പം അവസാനമായി ഉണ്ടായിരുന്ന അഞ്ചുപേരെയാണ് പോലിസ് ചോദ്യം ചെയ്തത്.
അതിനിടെ ഔട്ട് ഹൗസ് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സക്വാഡും പരിശോധിച്ച് സീല്‍ ചെയ്തു.
ഔട്ട് ഹൗസില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെ വായില്‍ രക്തം വന്നതിനെ തുടര്‍ന്നായിരുന്നു രണ്ടു ദിവസം മുമ്പ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മണി മരിച്ചത്.കരള്‍ രോഗബാധയാണ് മരണത്തിന് കാരണമെങ്കിലും ശരീരത്തില്‍ വിഷാംശം കടന്നതാണ് ദുരൂഹം. മണിയുടെ ശരീരത്തിനുള്ളില്‍ വിഷമായ മെത്തനോള്‍ അടക്കമുള്ള പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി പോലിസിന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎസ്പി കെ എസ് സുദര്ശന് അന്വേഷണം ആരംഭിച്ചത്.
[related]
Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT