Flash News

കലാഭവന്‍ മണിയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഫോറന്‍സിക് ഫലം നിര്‍ണ്ണായകം

കലാഭവന്‍ മണിയുടെ  പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഫോറന്‍സിക് ഫലം നിര്‍ണ്ണായകം
X
KalabhavanMani_0

[related]

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മലയാള നടന്‍ കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ ഫോറന്‍സിക ഫലം വൈകും. ഫലം നിര്‍ണ്ണായകമാവും. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മണിയുടെ ശരീരത്തിലെ മൈഥനോളിന്റെ സാന്നിധ്യം  സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി രാസപരിശോധനാ ഫലം ലഭിക്കണം.ഇത് ലഭിക്കാന്‍ ഒരാഴ്ചയെടുക്കും. മണിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മണി കഠിനമായ കരള്‍ രോഗബാധിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ പൂര്‍ണ്ണമായും തകരാറിലായിരുന്നു.  മണിയുടെ ശരീരത്തിനുള്ളില്‍ വിഷമായ മെത്തനോള്‍ അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി പോലിസിന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്  ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ അന്വേഷണം ആരംഭിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് മണി മരണപ്പെട്ടത്.
Next Story

RELATED STORIES

Share it