Idukki local

കരാറുകാര്‍ പിന്‍മാറി: തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി നിര്‍മാണം നിലച്ചു

അടിമാലി: വൈദ്യുതി ബോര്‍ഡിനെ വെട്ടിലാക്കി 200 കോടി രൂപ രൂപയുമായി കരാറുകാര്‍ പിന്‍മാറി. അടിമാലി തൊട്ടിയാര്‍ ജല വൈദ്യുത പദ്ധതിയുടെ കരാറുകാരാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ സ്ഥലം വിട്ടത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പ്രോജക്ട്‌സ് ലിമിറ്റഡിനായിരുന്നു കെ എസ് ഇ ബി തൊട്ടിയാര്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ നല്‍കിയിരുന്നത്. 2009ല്‍ 48 മാസത്തെ കാലാവധി നിശ്ചയിച്ച്, 200 കോടിയോളം രൂപക്കാണ് കരാര്‍ ഉറപ്പിച്ചിരുന്നത്. നിശ്ചിത കാലാവധിയും കഴിഞ്ഞ് മൂന്നു വര്‍ഷത്തോളമെത്തിയിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകുതി പോലും പൂര്‍ത്തീകരിക്കാനായില്ല. നിലവിലെ സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാലെ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുവെന്ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തന്നെ പറയുന്നു. കരാര്‍ തുക വര്‍ദ്ധിപ്പിച്ചു നല്‍കണമെന്നുള്ള ആവശ്യം അംഗീകരിക്കാന്‍ വൈദ്യുത വകുപ്പ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പദ്ധതിയുടെ നിര്‍മാണ കരാറില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ഇക്കാര്യം കെഎസ്ഇബിയും ശരിവയ്ക്കുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് ഒരു രൂപ പോലും കൂടുതല്‍ നല്‍കാനാവില്ലെന്നാണ് കെ എസ് ഇബിയു െട നിലപാട്. തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്ര ടെണ്ടര്‍ വിളിക്കുന്നതിനാണ്  ൈവദ്യുത വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. കൊച്ചി മധുര ദേശിയ പാത േയാരത്തേ വാളറ വെള്ളച്ചാട്ടത്തിന് മുകളില്‍ നിര്‍മിക്കുന്ന അണക്കെട്ടില്‍ നിന്നുള്ള വെള്ളം നീണ്ടപാറ സബ് സ്‌റ്റേഷനു സമീപം നിര്‍മിക്കുന്ന പവര്‍ഹൗസി ല്‍ എത്തിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തൊട്ടിയാര്‍ പദ്ധതി.
Next Story

RELATED STORIES

Share it