കനാല്‍ ജലം പാഴാവുന്നു
BY Sumeera SMR28 Feb 2016 4:31 AM GMT
Sumeera SMR28 Feb 2016 4:31 AM GMT
പേരാമ്പ്ര: കറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ പാലേരി ഡിസ്ട്രിബ്യൂഷന്‍ കനാലിന്റെ ഉപവഴിയായ കുനിയോട് കനാലിന്റെ വടക്കുമ്പാട് കന്നാട്ടി റോഡ് കടന്നു പോവുന്ന ഭാഗത്തുള്ള അണ്ടര്‍ ടണലിന്റെ കിണറില്‍ ചപ്പുചവറുകളും അടിഞ്ഞതിനാല്‍ റോഡിന്റെ മറുഭാഗത്തുള്ള കനാലിലേക്ക് വെള്ളം ഒഴുകാതെ റോഡിലേക്കൊഴുകി പാഴാവുന്നു. ഉപകനാല്‍ തുറന്ന അന്നു മുതല്‍ ദിവസങ്ങളായി ഇങ്ങനെ ജലം പാഴാവുന്നു. ജലസേചന വകുപ്പ് അധികൃതരോ ജീവനക്കാരോ തിരിഞ്ഞ നോക്കാത്ത അവസ്ഥയാണുള്ളത്. സമീപവാസികള്‍ കെട്ടിക്കിടന്ന ചപ്പുചവറുകള്‍ കുറച്ചെല്ലാം നീക്കം ചെയ്തിട്ടും വെള്ളം സുഗമമായി ഒഴുകുന്നില്ല. കൂനിയോട് ഭാഗത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമവും കൃഷിക്ക് വെള്ളമില്ലാത്ത അവസ്ഥയുമുള്ളപ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം ജലം പാഴാവുന്നത്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT