Idukki local

കഥാപ്രസംഗത്തെ കൈവിടാതെ കാണികള്‍

തൊടുപുഴ:എംജി കലോത്സവ വേദിയില്‍ കഥാപ്രസംഗത്തിന് ഏറെ ആസ്വാദകര്‍. മത്സരാര്‍ത്ഥികളുടേയും എണ്ണത്തില്‍ വര്‍ധനവുണ്ടായി.23 പേരാണ് ഇത്തവണ കഥ പറയാന്‍ വേദിയിലെത്തിയത്.ചിലര്‍ പുരാണകഥകളുമായി വന്നു. പുരാണചരിത്രത്തിലെ ചില കഥാ പ്രാത്രങ്ങളെ ഇന്നത്തെ സമൂഹിക വ്യവസ്ഥിതിയുമായി കൂട്ടിയിണക്കി അവതരിപ്പിച്ച കഥകളും ശ്രദ്ധേയമായി.
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കപ്പെട്ടത് മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥയാണ്.സ്‌നേഹവും സഹവര്‍ത്തിത്വവും മറന്ന് പോകുന്ന പ്രതിബദ്ധതയില്ലാത്ത ഒരു സമൂഹത്തിന്റെ കഥപറയുന്ന ന്യായവിധിയും അമ്മയുടെ സ്‌നേഹത്തിന്റെ ആഴങ്ങള്‍ തുറന്ന് കാണിക്കുകയും ഒടുവില്‍ സ്വന്തം മകളുമൊത്ത് ജീവിക്കാന്‍ കഴിയാതെ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുന്ന അമ്മയെന്ന കഥയും കാണികളെ കരയിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്തു.
തിരക്കുള്ള കാഥികനായി കേരളത്തിലാകെ മുന്നേറിയ വി സാംബശിവനേപ്പോലുള്ള കാഥികരുടെ പാത പുതുതലമറ എറ്റെടുക്കാന്‍ ശ്രമിക്കുന്നത് വളരെ നല്ല മാറ്റമാണെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it