kozhikode local

കണ്ണൂക്കര വെടിവയ്പ്പ്:  എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്

വടകര: കണ്ണൂക്കര മാടാക്കരയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെടിവച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ് അന്വേഷണത്തില്‍ കാണിക്കുന്ന അലംഭാവത്തിനെതിരേ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ചോമ്പാല പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ 10മണിക്ക് അഴിയൂര്‍ ചെക്ക് പോസ്റ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് സ്റ്റേഷന് സമീപത്ത് വച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷംസീര്‍ ചോമ്പാല, നവാസ് ഒഞ്ചീയം സംസാരിച്ചു.
Next Story

RELATED STORIES

Share it