thrissur local

കണ്ണമ്പുഴ ക്ഷേത്ര താലപ്പൊലിക്ക് ഇക്കുറി മണിയില്ല

ചാലക്കുടി: കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന് ഇത്തവണ കലാഭവന്‍ മണിയുണ്ടാകില്ല. ഉല്‍സവാഘോഷങ്ങളുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള മണിയുടെ സാന്നിധ്യം മുന്‍കാലങ്ങളിള്‍ ആഘോഷങ്ങള്‍ക്ക് ഇരട്ടി ഉണര്‍വാണ് നല്‍കിയിരുന്നത്. മണിയുടെ നേതൃത്വത്തില്‍ ചേനത്തുനാട്ടില്‍ നിന്നുമുള്ള താലിവരവിന് ഏഴഴകായിരുന്നു.
ഗജവീരന്‍മാരുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സൗത്ത് ജങ്ഷന്‍ വഴി വരുന്ന താലികാണാനായി നിരവധി പേരാണ് തടിച്ച് കൂടാറ്. മണിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് താലിക്കൊപ്പം ചേര്‍ന്നിരുന്നത്. സാധാരണക്കാരോടൊപ്പം താലിക്ക് നേതൃത്വം നല്‍കുന്നതും സ്‌നേഹബഹുമാനത്തോടെയായിരുന്നു നാട്ടുകാര്‍ നോക്കികണ്ടിരുന്നത്. എന്നാല്‍ ഇത്തവണ മണിയില്ല. ചേനത്തുനാട്ടില്‍ നിന്നുള്ള ഇത്തവണത്തെ താലിവരവ് കാണുമ്പോള്‍ മണിയുടെ ഓര്‍മ ഏവരെയും ഈറനണിയിക്കും.
Next Story

RELATED STORIES

Share it