Second edit

കടുപ്പം കൂടിയ ബിയര്‍

ബാറുകളെല്ലാം വൈന്‍ ആന്റ് ബിയര്‍ പാര്‍ലറുകളായി മാറിയതിനുശേഷം മലയാളികളുടെ മദ്യപാനശീലത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?
ഓള്‍ ഇന്ത്യ ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഇയ്യിടെ കേരളത്തിലെ നാലു നഗരങ്ങളില്‍- തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്- ഒരു സാംപിള്‍ സര്‍വേ നടത്തി. പൊതുവെ മുപ്പത്തഞ്ചിലേറെ പ്രായമുള്ള മലയാളികള്‍ ബ്രാണ്ടിയും റമ്മും കുടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പുതിയ മദ്യനയത്തിന്റെ ഫലമായി കടുപ്പമുള്ള വിദേശമദ്യത്തിന്റെ വില്‍പന 20 ലക്ഷം കെയ്‌സില്‍നിന്ന് 17.5 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ബിയറിന്റെ വില്‍പന ഒരുവര്‍ഷംകൊണ്ട് ഒമ്പതു ലക്ഷത്തില്‍നിന്ന് 12.5 ലക്ഷമായി ഉയരുകയും ചെയ്തു.
പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം. കേരളത്തില്‍ ലഭിക്കുന്ന ബിയറില്‍ 85 ശതമാനവും വീര്യം കൂടിയതാണത്രെ. ആല്‍ക്കഹോളിന്റെ അംശം ഒരിക്കലും ഏഴു ശതമാനത്തില്‍ കൂടാന്‍ പാടില്ല. സ്‌ട്രോങ്, സൂപ്പര്‍ സ്‌ട്രോങ്, എക്‌സ്ട്രാ സ്‌ട്രോങ് ഇനങ്ങളിലുള്ള ബിയര്‍ ലഭ്യമാക്കിയാല്‍ ഒരു പരിധിവരെ ആല്‍ക്കഹോളിന്റെ അംശം വര്‍ധിപ്പിക്കാതെതന്നെ കുടിയന്‍മാരുടെ ആസക്തി ശമിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഇതിനനുസൃതമായ രീതിയില്‍ മദ്യനയത്തില്‍ മാറ്റംവരുത്താനുള്ള നിര്‍ദേശങ്ങള്‍ ജനുവരിയില്‍ സംസ്ഥാന ഗവണ്‍മെന്റിന് സമര്‍പ്പിക്കാനാണ് അസോസിയേഷന്റെ നീക്കം.
കടുപ്പം കൂടിക്കൂടി ബിയറും ബ്രാണ്ടിയായേക്കാം- പഴക്കമേറിയാലിരുളും വെളിച്ചമായിടും എന്നാണല്ലോ.
Next Story

RELATED STORIES

Share it