Alappuzha local

കടുത്ത വേനല്‍; എന്‍ജിഒകളുമായി സഹകരിച്ച് തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും- ജില്ലാ കലക്ടര്‍

ആലപ്പുഴ: ജില്ലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സന്നദ്ധസംഘടനകളുമായി സഹകരിച്ച് കടുത്തവേനല്‍ച്ചൂടിന്റെ പശ്ചാത്തലത്തില്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.
വരള്‍ച്ചയുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ കൂടിയ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തണുത്തവെള്ളം, കരിക്കിന്‍വെള്ളം, ഓആര്‍എസ്, മോരുംവെള്ളം എന്നിവ തണ്ണീര്‍പന്തലുകളില്‍ ലഭ്യമാക്കാനാണ് ശ്രമം.
കടുത്ത വെയിലില്‍ പുറംപണി ചെയ്യുന്നവര്‍ക്ക് ജോലിസമയത്തില്‍ വരുത്തിയിട്ടുള്ള മാറ്റം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. വിതരണം ചെയ്യുന്നതും കടകളില്‍ വില്‍ക്കുന്നതുമായ കുടിവെള്ളം, ശീതള പാനീയങ്ങള്‍ എന്നിവ ശുദ്ധമാണെന്നും വൃത്തിയുള്ള സാഹചര്യങ്ങളിലാണ് വില്‍ക്കുന്നതെന്നും ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
മെയ് ആദ്യം മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഴക്കാല രോഗങ്ങള്‍ക്കെതിരേയുള്ള വിവിധ വകുപ്പുകളുടെ നടപടികള്‍ ആരംഭിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it