കഞ്ചാവ് വില്‍പന: സോഫ്റ്റ്‌വെയര്‍ സൗകര്യവുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടണ്‍: നിയമപരമായി കഞ്ചാവു വില്‍ക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചറിയുന്നതിന് സര്‍ക്കാരിന് സോഫ്റ്റ്‌വെയറുകള്‍ നിര്‍മിച്ചുനല്‍കുന്ന സാങ്കേതിക കമ്പനി കൈന്‍ഡ് ഫിനാന്‍ഷ്യലുമായി മൈക്രോസോഫ്റ്റ് കൈകോര്‍ക്കുന്നു. മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡില്‍ ഇതോടെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
കഞ്ചാവ് വില്‍പന മനസ്സിലാക്കാന്‍ സഹായിക്കുന്ന അഗ്രിസോഫ്റ്റ് സീഡ് ടു സെയില്‍ എന്ന സോഫ്റ്റ് വെയര്‍ വ്യവസായികള്‍ക്കും സര്‍ക്കാരുകള്‍ക്കും മൂന്നു വര്‍ഷത്തേക്കാണ് നല്‍കുക. മൈക്രോസോഫ്റ്റ് ഇത്തരത്തിലൊരു സഹകരണത്തിലേര്‍പെടുന്നത് ആദ്യമായാണ്.
Next Story

RELATED STORIES

Share it