Pathanamthitta local

കക്കാട്ടാറിന്റെ തീരത്ത് എക്‌സൈസ് റെയ്ഡ്; ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

ചിറ്റാര്‍: എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ പെരുനാട് എവിറ്റി എസ്റ്റേറ്റ് അതിര്‍ത്തിയില്‍ കക്കാട്ടാറിന്റെ തീരത്തു നടത്തിയ റെയ്ഡില്‍ 88 ലിറ്റര്‍ ചാരായവും 642 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രദേശത്ത് ഉത്പാദിപ്പിച്ചു സൂക്ഷിച്ചിരുന്ന വാറ്റു ചാരായമാണ് കെത്തിയത്. സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ വ്യാജമദ്യ വേട്ടയാണ് ഇത്. ചിറ്റാര്‍ എക്‌സൈസ് റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ പ്രതികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ചാരായ വാറ്റുകളങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനായി റേഞ്ച് പരിധിയില്‍ രാത്രികാല പട്രോളിംഗും റെയ്ഡുകളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രദേശത്തെ റെയ്ഡില്‍ ചാരായവും കോടയും കൂടാതെ വലിയ കലങ്ങളും ചരുവങ്ങളും കോട സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളും ര് ഗ്യാസ് കുറ്റികളും അടുപ്പുകളും കെത്തിയിട്ടു്. ചിറ്റാര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍ ബേബിയുടെ നിര്‍ദേശാനുസരണം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ. ഷെമീറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ പ്രവീണ്‍, ആര്‍ വി രാജേഷ്, റോബിന്‍ മാത്യു, ഷിമില്‍, അന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it