ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുല്‍പശുപാലന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പൊലിസ് കസ്റ്റഡിയില്‍
BY TK tk18 Nov 2015 4:31 AM GMT
X
TK tk18 Nov 2015 4:31 AM GMT
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയെന്നാരോപിച്ച് രാഹുല്‍പശുപാലന്‍ ഉള്‍പ്പെടെ എട്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാഹുല്പശുപാലന്റെ ഭാര്യയും പ്രമുഖ മോഡലുമായ രശ്മി നായര്‍,കാസര്‍കോട് സ്വദേശി അക്ബര്‍ എന്നിവരെ കൂടാതെ അന്യസംസ്ഥാനക്കാരായ മൂന്ന് യുവതികളും കസ്റ്റഡിയിലാണ്. ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് പോലിസ് പറയുന്നത്.
മലപ്പുറം,കൊച്ചി,തൃശൂര്‍,പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ് സംസ്ഥാന സൈബര്‍സെല്‍ 'ഓപ്പറേഷന് ഡാഡി' എന്ന പേരില്‍ പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് രാഹുല്‍പശുപാലനും രശ്മി നായരും അറസ്റ്റിലായത്. കുട്ടികളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ലൈംഗികപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന കൊച്ചുസുന്ദരിയെന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് കുറച്ചുനാളായി സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ ഗ്രൂപ്പിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നതായും പോലിസ് ആരോപിച്ചു.രാഹുല്‍പശുപാലനും,രശ്മി നായരും കിസ് ഓഫ് ലൗ പ്രവര്‍ത്തകരാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT