ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐസിസി ചര്‍ച്ച നടത്തും

ജനീവ: ഒളിംപിക്‌സില്‍ ക്രിക്കറ്റും കായിക ഇനമായി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തും.
മുന്‍ ആസ്‌ത്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണിനേയും ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറേയും ഉള്‍പ്പെടുത്തി അടുത്ത മാസമാണ് ഇരു കമ്മിറ്റികളും തമ്മില്‍ ചര്‍ച്ച നടത്താനൊരുങ്ങുന്നത്.
ട്വന്റി മല്‍സരം ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഐസിസി ആവശ്യപ്പെടുന്നത്. ക്രിക്കറ്റ് ഒളിംപിക്‌സില്‍ കായിക ഇനമായി ഉള്‍പ്പെടുത്തിയാല്‍ നിലവില്‍ ക്രിക്കറ്റ് ഇല്ലാത്ത രാജ്യങ്ങളില്‍ കൂടി അതിന്റെ വളര്‍ച്ചയ്ക്കു സഹായകമാവുമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്.
1900ത്തില്‍ ഒളിംപിക്‌സ് നിലവില്‍ വന്നതിനു ശേഷം ഇതു വരെ ക്രിക്കറ്റ് കായിക ഇനമായി ഉള്‍പ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it