ഒറ്റാലിന് ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരം

ബെര്‍ലിന്‍: മലയാള ചലച്ചിത്രം ഒറ്റാലിന് 66ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരം. ഫ്രഞ്ച് ചിത്രം മിസ് ഇംപോസിബിള്‍ (ജമൈസ് കണ്ടെന്റെ) പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. അര്‍ജന്റീനയില്‍ നിന്നുള്ള ഫാബ്രിസിയോസ് ഇന്‍വിറ്റേഷന്‍ (എല്‍ ഇനികോ ദെ ഫാബ്രിസിയോ) മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരം നേടി. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള നിന്നോക്കാണ് പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഹ്രസ്വചിത്രം.

പ്രശസ്ത റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെഖോവിന്റെ ചെറുകഥ വാന്‍കയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം അടക്കമുള്ള പുരസ്‌കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it