ഒരേ ബൂത്തില്‍ വോട്ട് ചെയ്ത രണ്ട് എംഎല്‍എമാര്‍ക്കും ജയം
BY Sumeera SMR20 May 2016 5:18 AM GMT
Sumeera SMR20 May 2016 5:18 AM GMT
കൊടുവള്ളി: ജിഎംഎല്‍പി സ്കൂളിലെ 69ാം നമ്പര്‍ ബൂത്തില്‍ ഒരേ സമയം വോട്ട് ചെയ്ത രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ജയം. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി കൊടുവള്ളിയില്‍ നിന്നും കന്നി മത്സരത്തില്‍ വിജയം വരിച്ച കാരാട്ട് റസാഖും കുന്ദമംഗലത്ത് രണ്ടാം തവണയും വിജയം വരിച്ച പി ടി എ റഹീമുമാണ് അവര്‍. ഇരുവരും അവരുടെ പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തീകരിച്ചതും ഈ വിദ്യാലയത്തില്‍ തന്നെ. കൊടുവള്ളി സ്വദേശികളായ റഹീമും കാരാട്ട് റസാഖും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ദീര്‍ഘകാലം ലീഗില്‍ പ്രവര്‍ത്തിച്ച ഇരുവരും പാര്‍ട്ടി വിട്ട് ഇടതു പക്ഷത്ത് ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥകളായി മത്സരിച്ചാണ് വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. വരുന്ന നിയമസഭയില്‍ കൊടുവള്ളിക്ക് രണ്ട് എംഎല്‍എമാരെ സ്വന്തമാക്കാന്‍ കഴിഞ്ഞിരിക്കുക.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT