Kollam Local

ഒന്‍പതുവയസുകരിയെ പീഡനത്തിനിരയാക്കിയ മല്‍സ്യ വ്യാപാരിയെ പോലിസ് തിരയുന്നു

കുളത്തൂപ്പുഴ: രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പട്ടികജാതിക്കാരിയായ ഒമ്പതു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ അയല്‍വാസിയായ യുവാവിനായി പോലിസ് തിരച്ചില്‍ ആരംഭിച്ചു.

മൈലമൂട് സ്വദേശിയായ മല്‍സ്യവ്യാപാരി അനസി(21)ന് വേണ്ടിയാണ് കുളത്തൂപ്പുഴ പോലിസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്.
സംഭവത്തെ കുറിച്ച് കുളത്തൂപ്പുഴ പോലിസ് പറയുന്നത്: കഴിഞ്ഞ 18ന് കുട്ടിയുടെ മാതാവ് പുറത്ത് പോയിരുന്ന സമയം നോക്കി വീട്ടിലെത്തിയ അനസ് പെണ്‍കുട്ടിയെ കടന്ന് പിടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവം കണ്ട സമീപ വാസിയായ മറ്റൊരു കുട്ടി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.
ഇതോടെ പ്രതി ഒളിവില്‍ പോയതായി എസ്‌ഐ ബി അനീഷ് അറിയിച്ചു.
രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. അഡീഷനല്‍ എസ്‌ഐ അനൂപ്കൃഷ്ണന്‍, എഎസ്‌ഐ മാരായ സുബൈര്‍, ഇബ്രാഹീംകുട്ടി, സിപി ഒ വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it