ഐപിഎല്‍ വാതുവെയ്പ്പ്; കോഴിക്കോട് നാലു പേര് അറസ്റ്റില്‍
BY swapna en24 April 2016 5:15 AM GMT
X
swapna en24 April 2016 5:15 AM GMT
കോഴിക്കോട്: ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നാലുപേര്‍ അറസ്റ്റിലായി. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അര്‍ഷാദ്(42), നല്ലളം മോഡേണ്‍ ബസാര്‍ സ്വദേശി ഷംസു(45), അരീക്കോട് സ്വദേശി ഇഫ്സുല്‍ റഹ്മാന്(34), ചേവായൂര്‍ സ്വദേശി റഷീദ്(31) എന്നിവരെയാണ് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ അശ്റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനില്‍ വാതുവയ്പ്പ് നടത്തി പണം സമാഹരിക്കുകയാണ് ചെയ്യാറ്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷം പോലിസ് പിടിച്ചെടുത്തു. ഓരോ പന്തിനും തുക നിശ്ചയിച്ച് ഫോണിലൂടെ പ്രവചനം നടത്തിയാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയത്. ഐപിഎല്‍ വാതുവയ്പ്പുമായി കേരളത്തിലെ ആദ്യത്തെ അറസ്്റ്റാണിത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT