Sports

ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയിക്കാന്‍ 125 റണ്‍സ്

വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 125 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് എതിരാളികളുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 124 റണ്‍സെടുക്കാനേ മുംബൈയ്ക്കായുള്ളൂ.
മുംബൈ നിരയില്‍ ഒരാള്‍ ക്കുപോലും 30 റണ്‍സ് തികയ്ക്കാനായില്ല. ഏഴു താരങ്ങള്‍ രണ്ടക്ക സ്‌കോര്‍ തികയ്ക്കാനാവാതെ പുറത്തായി. 27 റണ്‍സെടുത്ത വെസ്റ്റ് ഇന്‍ഡീസ് താരം കിരോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 20 പന്തില്‍ മൂന്നു സിക്‌സറുകള്‍ പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നിതീഷ് റാണ (25), ക്രുനാല്‍ പാണ്ഡ്യ (19), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ഹര്‍ഭജന്‍ സിങ് (14*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
നാലു വിക്കറ്റെടുത്ത മാര്‍കസ് സ്‌റ്റോണിസാണ് മുംബൈയെ തകര്‍ത്തത്. സന്ദീപ് ശര്‍മയ്ക്കും മോഹിത് ശര്‍മയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
Next Story

RELATED STORIES

Share it