ഐജി സുരേഷ്രാജ് പുരോഹിതിനെതിരേ കേസെടുക്കാന്‍ ഉത്തരവ്
BY Sumeera SMR6 March 2016 3:19 AM GMT
Sumeera SMR6 March 2016 3:19 AM GMT
തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത മകന് പോലിസ് അക്കാദമിയില്‍ ഔദ്യോഗിക വാഹനം ഓടിച്ചതിന് ഐജി സുരേഷ്രാജ് പുരോഹിതിനെതിരേ കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പരാതി നല്‍കിയിട്ടും അന്വേഷണം നടത്താത്ത വിയ്യൂര്‍ എസ്ഐ മഞ്ജുളദാസിനെതിരേയും കേസെടുക്കാന്‍ ഉത്തരവിട്ടു. ഏപ്രില്‍ 26നകം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ജഡ്ജ് എസ്എസ് വാസന് നിര്‍ദേശം നല്കി. പൊതുപ്രവര്ത്തകന് കെ ടി ബെന്നിയുടെ ഹരജിയിലാണു നടപടി. ഐജിയുടെ 16കാരനായ മകന് മൂന്ന് ഔദ്യോഗിക വാഹനങ്ങളാണ് ഓടിച്ചത്. ഉന്നതോദ്യോഗസ്ഥന് കുറ്റം ചെയ്തെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ദൃശ്യങ്ങളടങ്ങിയ സിഡി തെളിവായി സ്വീകരിച്ച് പ്രഥമദൃഷ്ട്യാ കുറ്റമാണെന്ന് കോടതി കണ്ടെത്തി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT