ഐഎസ് കമാന്‍ഡര്‍ വ്യോമാക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടു

ബഗ്ദാദ്: ദിവസങ്ങള്‍ക്കു മുമ്പ് യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍നിന്നു മുതിര്‍ന്ന ഐഎസ് കമാന്‍ഡര്‍ ഉമര്‍ ശിശാനി തലനാരിഴയ്ക്കു രക്ഷപ്പെട്ടതായി ഇറാഖിലെ യുഎസ് പ്രതിരോധവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 13 പേരെ ലക്ഷ്യമാക്കി വടക്കുകിഴക്കന്‍ സിറിയയില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടെങ്കിലും ഉമര്‍ ശിശാനി എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജിയന്‍ പൗരന്‍ താര്‍ഖാന്‍ ബാതിറാഷ്‌വിലി പരിക്കുകളോടെ രക്ഷപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഐഎസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ശിശാനിയെ പിടികൂടുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യുദ്ധമന്ത്രി' ഉള്‍പ്പെടെ ഐഎസിലെ മുതിര്‍ന്ന നിരവധി സ്ഥാനങ്ങള്‍ ശിശാനി വഹിച്ചതായി റിപോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നിരവധി അംഗരക്ഷകര്‍ കൊല്ലപ്പെട്ടെങ്കിലും ശിശാനി പരിക്കുകളോടെ രക്ഷപ്പെട്ടെന്നു സിറിയന്‍ യുദ്ധനിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.—
Next Story

RELATED STORIES

Share it