ഐഎസിനെതിരേ അല്‍ഖാഇദ മുഫ്തി
BY Sumeera SMR24 Nov 2015 3:44 AM GMT
Sumeera SMR24 Nov 2015 3:44 AM GMT
നവാക്ഷൂത്ത്: ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ നിരാകരിച്ച് ഐഎസ് നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഉസാമാ ബിന്‍ ലാദിന്റെ മതകാര്യ ഉപദേഷ്ടാവായിരുന്ന അബുല്‍ ഹഫ്സ് അല്‍ മൗറിത്താനി. ഐഎസ് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുസ്ലിമാവട്ടെ അമുസ്ലിമാവട്ടെ നിരപരാധികളെ വധിക്കുന്നത് ഇസ്ലാമിന് എതിരാണ്. സിവിലിയന്മാരെയും നിരപരാധികളെയും വധിക്കുന്നത് ജിഹാദല്ല, അല്‍ജസീറ ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അല്‍ഖാഇദ സിവിലിയന്മാരെ ലക്ഷ്യംവയ്ക്കുന്നുവെന്നാരോപിച്ച് 2001ല്‍ അബുല്‍ ഹഫ്സ് അല്‍ഖാഇദ വിട്ടിരുന്നു. സപ്തംബര്‍ 11 സംഭവത്തിനു ശേഷം 10 വര്‍ഷത്തോളം ഇറാനില്‍ തടവിലായിരുന്ന ഹഫ്സ് ഐഎസിന്റെ ഉയര്‍ച്ചയില്‍ മതത്തിനു പങ്കില്ലെന്നും അത് രാഷ്ട്രീയമാണെന്നും കൂട്ടച്ചേര്‍ത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT