ഏറ്റുമുട്ടല്‍; രണ്ട് ഹിസ്ബ് നേതാക്കള്‍ മരിച്ചു

ശ്രീനഗര്‍: ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ നേതാക്കള്‍ മരിച്ചു. നസീര്‍ അഹ്മദ് പണ്ഡിറ്റ്, വാസിം മല്ല എന്നിവരാണു കൊല്ലപ്പെട്ടത്. പിഡിപി മന്ത്രി അല്‍ത്താഫ് ബുഖാരിയുടെ സുരക്ഷാവിഭാഗത്തിലെ മുന്‍ പോലിസുകാരനാണ് പണ്ഡിറ്റ്. ഇയാള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് മന്ത്രിയുടെ വസതിയില്‍നിന്ന് രണ്ട് എകെ 47 തോക്കുമായി രക്ഷപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it