ഏറ്റവും ചെലവേറിയ റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചു നിര്‍മിച്ച റെയില്‍വേ സ്‌റ്റേഷന്‍ ന്യൂയോര്‍ക്കില്‍ ഭാഗികമായി തുറന്നു. 14 വര്‍ഷം മുമ്പ് അല്‍ഖാഇദാ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടക്കെട്ടിടങ്ങള്‍ നിലനിന്നിരുന്നതിന്റെ തൊട്ടടുത്തായാണ് റെയില്‍വേ സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. 12 വര്‍ഷമെടുത്തു പണികഴിപ്പിച്ച സ്റ്റേഷന്‍ ഇന്നലെ വൈകീട്ട് ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെയാണ് തുറന്നുപ്രവര്‍ത്തിച്ചത്. സ്പാനിഷ് -സ്വിസ്സ് ശില്‍പിയായ സാന്‍ഡിയാഗോ കലത്രാവയാണ് നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്. ആഗസ്‌തോടെ സ്റ്റേഷന്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കും. 3850 കോടി ഡോളറാണ് സ്‌റ്റേഷന്റെ നിര്‍മാണച്ചെലവ്.
Next Story

RELATED STORIES

Share it