എസ്ഐയെ ആക്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
BY Sumeera SMR13 March 2016 4:32 AM GMT
Sumeera SMR13 March 2016 4:32 AM GMT
കാസര്‍കോട്: എസ്ഐയെ അക്രമിച്ച കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടിവി സ്റ്റേഷന് റോഡിലെ മുഹമ്മദ് ഹബീബ് റഹ്മാനെ (20) യാണ് ഇന്നലെ രാവിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്നും കാസര്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 29ന് രാത്രി കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജങ്ഷന് സമീപത്ത് വച്ച് അന്നത്തെ എസ്ഐ രാജനും സംഘവും ജീപ്പില്‍ നിരവധി കേസിലെ പ്രതിയായ ധാരാവി സത്താറിനെ പിടികൂടാന്‍ പോകുമ്പോള്‍ മറ്റൊരു വാഹനത്തില്‍ അതു വഴിയെത്തിയ ധാരാവി സത്താറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എസ്ഐക്ക് നേരേ ആക്രമം നടത്തുകയായിരുന്നു. ധാരാവി സത്താറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി സവാദ് ഒളിവിലാണെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT