എസ്ഡിപിഐ പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു; വീടിനു കല്ലേറ്
BY Sumeera SMR7 March 2016 4:37 AM GMT
Sumeera SMR7 March 2016 4:37 AM GMT
അഴീക്കോട്: ഉച്ചായിച്ചാലില് എസ്ഡിപിഐ പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിക്കുകയും വീടിനു കല്ലെറിയുകയും ചെയ്തു. എസ്എം ഹൗസില്‍ റിഷാലിന്റെ കെഎല്‍13എബി4118 സ്കൂട്ടറാണ് ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ബൈക്കിലെത്തിയ സംഘം തീയിട്ടുനശിപ്പിച്ചത്.
ദിവസങ്ങള്‍ക്കു മുമ്പ് റിഷാലിന്റെ വീട്ടിലേക്കു പോവുന്ന വഴിയില്‍ ഡിവൈഎഫ്ഐയുടെ പേരില്‍ ഭീഷണിപ്പെടുത്തി ചുവരെഴുതിയിരുന്നു. ഞങ്ങളെ കൊണ്ട് ആയുധം എടുപ്പിക്കരുത്, എടുത്താല്‍ അവസാനിപ്പിച്ചിട്ടേ തിരിച്ചെടൂക്കൂ എന്നുമാണ് എഴുതിവച്ചിരുന്നത്. പോലിസെത്തിയാണ് ഇതു മായ്ച്ചുകളഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സ്കൂട്ടറിനു തീയിട്ട ശേഷം വീടിന്റെ ജനല്‍ച്ചില്ല് എറിഞ്ഞുതകര്‍ക്കുകയായിരുന്നു. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു എസ്ഡിപിഐ ആരോപിച്ചു. വളപട്ടണം പോലിസില്‍ പരാതി നല്കി.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT