Pathanamthitta local

എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു; ജില്ലയില്‍ ഇന്നലെ നല്‍കിയത് ഒമ്പത് പത്രികകള്‍

പത്തനംതിട്ട: എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ നാലു സ്ഥാനാര്‍ഥികള്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

അടൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍, ആറന്മുളയില്‍ എസ്പി സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് വള്ളക്കോട്, റാന്നിയില്‍ ഡോ. ഫൗസീന തക്ബീര്‍, കോന്നിയില്‍ റിയാഷ് കുമ്മണ്ണൂര്‍ എന്നിവരാണ് ഇന്നലെ പത്രിക നല്‍കിയത്. ഇവര്‍ക്ക് പുറമേ, ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശ് ഉള്‍പ്പടെ അഞ്ചുപേര്‍ കൂടി ജില്ലയില്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ജ്യോതിഷ് പെരുമ്പുളിക്കല്‍ അടൂര്‍ ആര്‍ഡിഒ എം കെ കബീര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മണ്ഡലം പ്രസിഡന്റ് അന്‍സാരി ഏനാത്ത്, നേതാക്കളായ ഗോപി പുതുമല, അനീഷ് പറക്കോട്, അബ്ദുല്‍ലത്തീഫ് ഏഴംകുളം, റഫീഖ് പറക്കോട് ഒപ്പമുണ്ടായിരുന്നു. ആറന്മുള മണ്ഡലത്തില്‍ പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയ ശ്രീകാന്ത് വള്ളക്കോട് ഡെപ്യൂട്ടി കലക്ടര്‍ അനു എസ് നായര്‍ക്കു മു്മ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എം കെ നാസറുദ്ദീന്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് പള്ളിമുക്ക്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം, സെക്രട്ടറി റമീസ് റഹീം നേതാക്കളായ അന്‍സാരി പാറല്‍, സി പി നസീര്‍ എന്നിവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥി എത്തിയത്. റാന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഡോ. ഫൗസീന തക്ബീര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ സി മോഹനന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പഴകുളം, സെക്രട്ടറി സിനാജ് പി എച്ച്, എസ്ഡിടിയു സംസ്ഥാന സമിതി അംഗം അശ്‌റഫ് പേഴുംകാട്ടില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കോന്നി മണ്ഡലത്തില്‍ റിയാഷ് കുമ്മണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍ എം എ റഹീം മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷറഫ് കടവുപുഴ, നേതാക്കളായ നിസാമുദ്ദീന്‍, നാസര്‍ കുമ്മണ്ണൂര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. തിരുവല്ല മണ്ഡലത്തിലെ എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി അഡ്വ. സിമി ജേക്കബ് ഇന്നു പത്രിക സമര്‍പ്പിക്കും.
കോന്നി മണ്ഡലത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജോഷി, റാന്നി മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി പ്രസാദ് സി ജി, ആറന്മുള മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളാ കുര്യന്‍ എന്‍ ബേബി, വിജയന്‍ ടി കെ എന്നിവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ച മറ്റ് സ്ഥാനാര്‍ഥികള്‍.
തിരുവല്ല മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഇന്നലെ സത്യവാങ് മൂലം സമര്‍പ്പിച്ചു. നേരത്തേ നാമനിര്‍ദേശ പത്രികയോടൊപ്പം അദ്ദേഹം സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നില്ല. അടൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ ഇന്നലെ മൂന്നു സെറ്റ് പത്രിക കൂടി സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it