Idukki local

എസ്ഡിപിഐ ഉടുമ്പന്‍ചോല നിയോജക മണ്ഡല കണ്‍വന്‍ഷന്‍

നെടുങ്കണ്ടം: എസ്ഡിപിഐ ഉടുമ്പന്‍ചോല നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. ഇന്നലെ നെടുങ്കണ്ടം അര്‍ബന്‍ ബാ ങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് അജ്മല്‍ രാമക്കല്‍മേട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷറഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റും പിരുമേട് സ്ഥാനാര്‍ഥിയുമായ കെ എച്ച് അബ്ദുള്‍ മജീദ്, എസ്ഡിപിഐ ജില്ലാ വൈസ് പ്രസി ഡന്റ് സി എസ് മധു, ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഷറഫുദ്ദീ ന്‍, ജില്ലാ സെക്രട്ടറി കോഴിമല ബാബു,ഉടുമ്പന്‍ചോല സ്ഥാനാര്‍ഥി ഷാനവാസ് ബക്ക ര്‍, എന്‍ഡബ്ല്യൂഎഫ് ജില്ല സെക്രട്ടറി ഷക്കില സിദിഖ് സംസാരിച്ചു.യോഗത്തില്‍ 101 അംഗ തിരഞ്ഞെടുപ്പ് സ്വാഗതസംഘം രൂപീകരിച്ചു.
ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സലാവുദീന്‍ രാമക്കല്‍മേടിനെയും,ജനറല്‍ കണ്‍വീനറായി അബ്ദുള്‍ സലാം കല്ലാറിനെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it