എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവുമായി പൂര്‍വവിദ്യാര്‍ഥികള്‍
BY Sumeera SMR6 March 2016 5:48 AM GMT
Sumeera SMR6 March 2016 5:48 AM GMT
മുള്ളേരിയ: വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുള്ളേരിയിയിലെ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്കുകാനുള്ള പദ്ധതിയായ 'സുഭിക്ഷയ്ക്ക് സഹായവുമായി പൂര്‍വവിദ്യാര്‍ഥികള്‍.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന ഭൂരിഭാഗം കുട്ടികളും ഉച്ചഭക്ഷണം കഴിക്കാതെയാണ് പഠിക്കാനെത്തിയിരുന്നത്. ഇതോടെയാണ് പിടിഎയുടെ നേതൃത്വത്തില്‍ സുഭിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബസ് സൗകര്യംകുറഞ്ഞ ദേലമ്പാടി, പാണ്ടി, മിഞ്ചിപദവ്, കിന്നിങ്കാര്‍ എന്നീ മേഖലയില്‍ നിന്നാണ് പല കുട്ടികളും സ്കൂളില്‍ എത്തുന്നത്.
അതിരാവിലെ വീട്ടില്‍ നിന്ന് വരുന്നതിനാല്‍ ഭക്ഷണം കൊണ്ടുവരാനും ബുദ്ധിമുട്ടാണ്. നിലവില്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.
അടുത്ത അധ്യയനവര്‍ഷത്തോടെ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഉച്ചക്കഞ്ഞി നല്‍കുന്നുണ്ട്.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വരെ വ്യാപിക്കുമ്പോള്‍ ആയിരത്തോളം കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കേണ്ടത്. ദിവസവും 15,000 രൂപ ഭക്ഷണത്തിനായി ചെലവഴിക്കും. നാട്ടുകാരോടപ്പം പൂര്‍വവിദ്യാര്‍ഥികളും ഉച്ചഭക്ഷണ ചെലവ് വഹിക്കാന്‍ തയ്യാറായാതോടെ പദ്ധതി ഹയര്‍സെക്കന്‍ഡറി വരെ വ്യാപിപ്പിക്കാന്‍ പിടിഎ തയ്യാറായിട്ടുണ്ട്.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT