എട്ടംഗ മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയില്‍ ; നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പ്
BY Sumeera SMR30 Jan 2016 4:55 AM GMT
Sumeera SMR30 Jan 2016 4:55 AM GMT
പെരിന്തല്‍മണ്ണ: കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നീ സ്റ്റേഷന് പരിധികളിലായി മലഞ്ചരക്ക്, ബാറ്ററി, ടയര്‍ എന്നിവ മോഷ്ടിക്കുന്ന എട്ടംഗസംഘത്തിലെ മുഖ്യപ്രതി പിടിയില്‍. പോത്തുകല്ല് കൊളപ്പാടം സ്വദേശി മഠത്തില്‍ വീട്ടില്‍ റഫീഖിനെയാണ് (24) പ്രത്യേക അന്വേഷണ സംഘം മോഷ്ടിച്ച ബാറ്റികള്‍ സഹിതം ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡിലുള്ള ആശുപത്രിക്കു മുന്‍വശത്തുവച്ച് അറസ്റ്റ് ചെയ്തത്.
ഈമാസം 14ാം തിയ്യതി കാളികാവ് ഉദിരംപൊയിലുള്ള അടക്കാകളത്തില്‍ നിന്നും മലഞ്ചരക്ക് സാധനങ്ങള്‍ കളവ് ചെയ്തുകൊണ്ടുപോകവെ അറസ്റ്റിലായ സംഘത്തിലെ മുഖ്യപ്രതിയാണു റഫീഖ്. വാടകയ്ക്കെടുത്ത കാറുകളില്‍ ചുറ്റിക്കറങ്ങിയാണു സംഘം മോഷണം നടത്തുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നു ബാറ്ററികളും ടയറുകളും മോഷ്ടിച്ച് വില്‍പ്പന നടത്തുന്നതും സംഘത്തിന്റെ രീതിയാണ്. നിര്‍ത്തിയിട്ട ബസ്സുകളില്‍ നിന്നും ലോറികളില്‍ നിന്നും ബാറ്ററികളും ടയറുകളും മോഷ്ടിച്ചതായ ഒട്ടേറെ കേസുകള്‍ റഫീഖിന്റെ അറസ്റ്റോടെ തെളിയിക്കാന്‍ കഴിഞ്ഞതായി അന്വേഷണസംഘം തലവന്മാരായ ഡിവൈഎസ്പി പി എം പ്രദീപ്, സിഐ കെ എം ബിജു എന്നിവരറിയിച്ചു. ഈ സംഘത്തിലുള്‍പ്പെട്ട മറ്റു പ്രതികളായ സെയ്ഫുദ്ദീന്‍ എന്ന മുത്തു, റിന്‍ഷാദ്, ഫവാസ്, അജ്നാന്‍ എന്നിവരെ കഴിഞ്ഞ 14ന് മോഷണത്തിനിടെ കാളികാവ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘംപിടികൂടിയിരുന്നു. റഫീഖിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപിന്റെ മേല്‍നോട്ടത്തില്‍ സിഐ കെ എം ബിജു, എസ്ഐ പി വിഷ്ണു, ടൗണ്‍ ഷാഡോ പോലിസിലെയും ക്രൈം ഡിറ്റക്ഷന്‍ സ്ക്വാഡിലെയും അന്വേഷണ ഉദ്യോഗസ്ഥരായ പി എന്‍ മോഹനകൃഷ്ണന്, സി പി മുരളി, മോഹന്‍ദാസ് കരുളായി, എന്‍ ടി കൃഷ്ണകുമാര്‍, എന്‍ വി ഷെബീര്‍, കെ സന്ദീപ്, അഷ്റഫ് കൂട്ടില്‍, അഭിഷേക് കൈപ്പിനി, ദിനേശ് കിഴക്കേക്കര എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT