എംഎസ്എഫില്‍ വിഭാഗീയത രൂക്ഷം; ഗവ. കോളജ് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
BY Sumeera SMR9 Feb 2016 4:41 AM GMT
Sumeera SMR9 Feb 2016 4:41 AM GMT
വിദ്യാനഗര്‍: എംഎസ്എഫ് ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമായി. ഗവ. കോളജ് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു.
സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലയ്ക്ക് ലഭിക്കുന്ന സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടുപേര്‍ രംഗത്ത് വന്നതോടെയാണ് വിഭാഗീയത മൂര്‍ച്ഛിച്ചത്. നിലവിലുള്ള സെക്രട്ടറി അസീസ് കളത്തൂരും ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണയുമാണ് ഈ സ്ഥാനത്തേക്ക് ചരട് വലിക്കുന്നത്.
ജില്ലാ കമ്മിറ്റി രണ്ട് ചേരിയിലായതോടെ കാംപസുകളിലും ഗ്രൂപ്പ് പ്രവര്‍ത്തനം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഒമ്പതില്‍ ഒമ്പത് സ്ഥാനവും നേടി വിജയിച്ച ഗവ. കോളജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു.
ഉമ്മര്‍ ആദൂര്‍ പ്രസിഡന്റായ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ഗവ. കോളജില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് നടത്താന്‍ ലീഗോ, എംഎസ്എഫ് കമ്മിറ്റിയോ തയ്യാറാവാത്തത് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജില്ലാ ലീഗ് കമ്മിറ്റിയില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് കോളജ് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT