ഉമ്മന്‍ചാണ്ടി ആര്‍എസ്എസിനെ സുഖിപ്പിക്കുന്നത് ബോധപൂര്‍വം: ഇ അബൂബക്കര്‍
BY Sumeera SMR13 May 2016 4:51 AM GMT
Sumeera SMR13 May 2016 4:51 AM GMT
ഫറോക്ക്: എസ്ഡിപിഐ- എസ്പി സഖ്യ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് എസ്ഡിപിഐ ദേശീയ നേതാവ് ഇ അബൂബക്കര്‍ ബേപ്പൂര്‍ മണ്ഡലത്തില്‍. ബിജെപിയെയും ആര്‍എസ്എസ്സിനെയും സുഖിപ്പിച്ച് ഉമ്മന്‍ചാണ്ടി പ്രസ്താവനയിറക്കുന്നത് ബോധപൂര്‍വമാണെന്ന് എസ്ഡിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ഇ അബൂബക്കര്‍ പറഞ്ഞു.
എസ്ഡിപിഐ ബേപ്പൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച കടലുണ്ടി പഞ്ചായത്ത് വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ വിഷം ചീറ്റുന്ന തൊഗാഡിയക്കെതിരെയും പോലീസിനെ അക്രമിച്ച ആര്എസ്എസ്സുകാര്ക്കെതിയുള്ള കേസുകള്‍ പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചു കൊടുത്തിരിക്കുകയാണ്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് താമര വിരിയിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് മുന്നണികള്‍ ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡ് അംഗം ജമാല്‍ ചാലിയം അധ്യക്ഷത വഹിച്ചു. സജീര്‍ മാത്തോട്ടം, കെ വി റഷീദ്, ഷാനവാസ് സംസാരിച്ചു. കടലുണ്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചരണം നടത്തിയാണ് വാഹന ജാഥ ചാലിയത്ത് സമാപിച്ചത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT