Flash News

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വേണ്ടെന്ന് സുപ്രീംകോടതി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വേണ്ടെന്ന് സുപ്രീംകോടതി
X
higher-new

ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഇത്തരം സ്ഥാപനങ്ങളില്‍ മെറിറ്റ് മാത്രമായിരിക്കണം പ്രവേശന മാനദണ്ഡമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി.പന്ത് ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

ദേശീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാവണം സംവരണ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം കൈകൊള്ളേണ്ടത്. ഇക്കാര്യത്തില്‍ പലവട്ടം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും മെറിറ്റിനേക്കാള്‍ സംവരണത്തിനു മുന്‍ഗണന ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്വാതന്ത്യം ലഭിച്ച് 68 വര്‍ഷമായിട്ടും ഇത്തരം ആനുകുല്യം തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
സംവരണം മെറിറ്റിന്റെ പ്രാധാന്യം ഇല്ലാതാക്കുകയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകേണ്ട നിലവാരം സംവരണം മൂലം ഇല്ലാതാവുകയാണ്. മെച്ചപ്പെട്ട നിലവാരം ഉണ്ടാകണമെങ്കില്‍ സംവരണം എടുത്തു കളയണം. ഉന്നത വിദ്യാഭ്യാസ രംഗത്തു നിലവാരം വേണമെങ്കില്‍ മെറിറ്റുള്ളവര്‍ കോഴ്‌സുകളില്‍ വരണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ഗൗരവത്തില്‍ എടുക്കണം. നേരത്തെയും ഇത്തരത്തില്‍ കോടതി പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംവരണ കാര്യം യാതൊരു തടസ്സവും കൂടാതെ എത്രയും പെട്ടന്ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട 1988 ലെ വിധിയും കോടതി ഓര്‍മിപ്പിച്ചു.
ആന്ധ്ര,തെലങ്കാന സംസ്ഥാനങ്ങളില്‍ ജനിച്ചതോ സ്ഥിരതാമസമായതോ ആയ വിദ്യാര്‍ഥികള്‍ക്കു സംവരണം നല്‍കുന്നതിനെതിനെതിരെയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മെഡിക്കല്‍  സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളുടെ പ്രവേശനത്തിന് സംവരണം ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
Next Story

RELATED STORIES

Share it