ഉത്തരാഖണ്ഡ്: ധനവ്യയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച ഉത്തരാഖണ്ഡില്‍ ധനവ്യയവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഇന്നലെ മുതലുള്ള ചെലവുകളുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിലാണ് രാഷ്ട്രപതി ഒപ്പുവച്ചത്.
പ്രധാനമന്ത്രിയുടെ അഭാവത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ ചില എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടു—ത്തതും കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതിഭരണം ഉടലെടുക്കുന്നതും. ചില എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് ഈ സാമ്പത്തികവര്‍ഷത്തെ ബജറ്റും ധനവിനിയോഗവുമായി ബന്ധപ്പെട്ട അപ്രോപ്രിയേഷന്‍ ബില്ലും പാസാക്കാന്‍ സാധിച്ചിരുന്നില്ല.
ഓര്‍ഡിനന്‍സ് പാസായതോടെ രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള സംസ്ഥാനത്തിന്റെ ഖജനാവില്‍നിന്ന് 13,642 കോടിയോളം രൂപ വിവിധ ചെലവുകള്‍ക്കായി പിന്‍വലിക്കാ ന്‍ സാധിക്കും. അതേസമയം, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ ക്രിമിനല്‍ക്കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദംകേള്‍ക്കുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേക്കു മാറ്റി.
വിമത കോണ്‍ഗ്രസ് എംഎ ല്‍എമാര്‍ക്ക് മുഖ്യമന്ത്രി കോഴ വാഗ്ദാനം ചെയ്യുന്ന ഒളികാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. ഡല്‍ഹി സ്വദേശി മനന്‍ ശര്‍മയാണ് അഭിഭാഷകന്‍ അജയ്‌വീര്‍ പുന്തിര്‍ മുഖേന ഹരജി നല്‍കിയത്.
ഹരജിക്കാരന്‍ ഡല്‍ഹി സ്വദേശിയായതിനാല്‍ ഹരജിയുടെ ഉദ്ദേശ്യശുദ്ധി ചീഫ്ജസ്റ്റിസ് കെ എം ജോസഫ്, ജ. വി കെ ബിഷ്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദ്യംചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it