ഉത്തരാഖണ്ഡ്: എംഎല്‍എമാരുടെ ഹരജി തള്ളണമെന്ന് സ്പീക്കര്‍
BY Sumeera SMR24 April 2016 4:38 AM GMT
Sumeera SMR24 April 2016 4:38 AM GMT
നൈനിറ്റാള്‍: ഉത്തരാഖണ്ഡ് നിയമസഭ അയോഗ്യരാക്കിയ ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹരജി തള്ളണമെന്ന് സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ജ്വാള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചുവെന്നും അവര്‍ അതിനുള്ള ശിക്ഷ അനുഭവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളെ അയോഗ്യരാക്കിയതിനെതിരേ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ ഇക്കാര്യം പറഞ്ഞത്.
ഭരണഘടനയുടെ 10ാം അനുച്ഛേദം ലംഘിച്ചവര്‍ക്ക് എങ്ങനെ അയോഗ്യത റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ കഴിയുമെന്ന് സിബല്‍ ചോദിച്ചു. എംഎല്‍എമാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ അഭിഭാഷകന് കോടതിയില്‍ ഹാജരാവാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. കേസില്‍ തിങ്കളാഴ്ച എംഎല്‍എമാരുടെ അഭിഭാഷകര്‍ ഹാജരാവും.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT