ഉക്രെയ്ന്‍ പ്രധാനമന്ത്രി രാജിവച്ചു

കീവ്: ഉക്രെയ്ന്‍ പ്രധാനമന്ത്രി ആര്‍സെനി യാത്‌സെനിയുക് രാജിവച്ചു. ടെലിവിഷനിലൂടെ നടത്തിയ രാജി പ്രഖ്യാപനത്തില്‍ പുതിയ പ്രധാനമന്ത്രിയായി സ്പീക്കര്‍ വൊളോദിമിര്‍ ഗ്രോയ്‌സ്മാനെ പിന്തുണയ്ക്കുന്നതായി യാത്‌സെനിയുക് അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ യാത്‌സെനിയുക് രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അവിശ്വാസപ്രമേയത്തില്‍ വിജയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാനായിരുന്നു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ഭരണമുന്നണിയിലുണ്ടാക്കിയ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ള രാജി തീരുമാനത്തിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു.
Next Story

RELATED STORIES

Share it