ഇസ്രായേല്‍- ഫലസ്തീന്‍ സമാധാനചര്‍ച്ച മാറ്റി

പാരിസ്: ഫ്രാന്‍സിന്റെ മധ്യസ്ഥതയില്‍ ഈ മാസമാദ്യം നടത്താനിരുന്ന ഇസ്രായേല്‍-ഫലസ്തീന്‍ സമാധാനചര്‍ച്ച മാറ്റിവച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്‍ദ് അറിയിച്ചു. എന്നാല്‍, ചര്‍ച്ച ഉടനെത്തന്നെ അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 30ന് ചര്‍ച്ച നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. യുഎസിന്റെയും പിന്തുണയോടെയാണ് ചര്‍ച്ച നടക്കുന്നത് എന്നതിനാല്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അസൗകര്യമാണ് ചര്‍ച്ച മാറ്റിവയ്ക്കാന്‍ കാരണമെന്ന് ഹൊളാന്‍ദ് പറഞ്ഞു.
Next Story

RELATED STORIES

Share it