ഇവര്‍ ടെന്നിസിലെ ഉത്തേജക മരുന്നിന്റെ ഇരകള്‍

ലണ്ടന്‍: മരിയ ഷറപ്പോവയ്ക്കു മുമ്പും ടെന്നിസില്‍ നിരവധി താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ അകപ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ട പ്രധാന നാല് സൂപ്പര്‍ താരങ്ങള്‍ ഇവരാണ്.
ആന്ദ്രെ അഗാസ്സി (അമേരിക്ക)
ടെന്നിസ് ലോകം കണ്ട എക്കാലത്തെയും മികച്ച പുരുഷ താരങ്ങളുടെ പട്ടികയിലാണ് അമേരിക്കയുടെ ആന്ദ്രെ അഗാസ്സി ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ 1997 ല്‍ ഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ കരിയറിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. ക്രിസ്റ്റല്‍ മെതംഫെറ്റമി ന്‍ എന്ന നിരോധിത മരുന്ന് ഉപയോഗിച്ചതിനാണ് അഗാസ്സി പിടിക്കപ്പെട്ടത്. തന്റെ അസിസ്റ്റന്റ് കുടിച്ച പാനീയം അബദ്ധത്തില്‍ ഉപയോഗിച്ചതാണെന്ന് കുറ്റസ മ്മതം നടത്തിയതിനെത്തുടര്‍ന്ന് താരത്തെ ടെന്നിസ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി കുറ്റവിമുക്തനാക്കി.
എന്നാല്‍ താന്‍ അന്നു പറ ഞ്ഞത് നുണയായിരുന്നുവെന്ന് അഗ്ഗാസി ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു.

ഗ്രെഗ് റുസെഡ്‌സ്‌കി (ബ്രിട്ടന്‍)
ഇതിഹാസ താരം ടിന്‍ ഹെന്‍മാന് പിറകില്‍ ബ്രിട്ടന്റെ മികച്ച രണ്ടാംനമ്പര്‍ താരമായിരുന്നു ഗ്രെഗ് റുസെഡ്ക്‌സി. 2003ല്‍ നിരോധിതമരുന്നായ നാന്‍ഡ്രോലോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ രണ്ടു വര്‍ഷത്തേക്കു വില ക്കി. എന്നാല്‍ തന്നെ പരിശോധിച്ച എടിപിയുടെ (അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രഫഷനല്‍സ്) ട്രെയിനര്‍മാര്‍ക്ക് അന്ന് പിഴവ് പറ്റിയതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റുസെഡ്‌സ്‌കി കുറ്റവിമുക്തനാക്കപ്പെട്ടു.

മാര്‍ട്ടിന ഹിംഗിസ് (സ്വിറ്റ്‌സര്‍ലന്‍ഡ്)
അഞ്ചു തവണ ഗ്രാന്റ്സ്ലാം കിരീടം ചൂടിയ സ്വിറ്റ്‌സര്‍ലന്‍ഡ് വനിതാ താരം മാര്‍ട്ടിന ഹിംഗിസ് 2007ലെ വിംബിള്‍ഡണിനിടെയാണ് ഉത്തേകപരിശോധനയില്‍ പരാജയപ്പെട്ടത്. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് 2007ല്‍ താരത്തിനു രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. താന്‍ ജീവിതത്തില്‍ ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഹിംഗിസ് ആണയിട്ടെങ്കിലും വിലക്കില്‍ നിന്നു രക്ഷപ്പെടാനായില്ല. വിലക്കിനൊപ്പം തനിക്ക് ലഭിച്ച 60,000 യൂറോ സമ്മാനത്തുകയും താരത്തിന് തിരിച്ചുനല്‍കേണ്ടിവന്നു.

റിച്ചാര്‍ഡ് ഗാസ്‌ക്വറ്റ് (ഫ്രാന്‍സ്)
മയക്കുമരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് 2009 മാര്‍ച്ചില്‍ ഫ്രഞ്ച് പുരുഷ താരം റിച്ചാര്‍ഡ് ഗാസ്‌ക്വറ്റിന് ഒരു വര്‍ഷത്തെ വിലക്കാണ് ലഭിച്ചത്. മയാമിയിലെ നൈറ്റ്ക്ലബ്ബി ല്‍ വച്ച് അപരിചിതയായ ഒരു യുവതിയെ ചുംബിച്ചതിനെത്തുടര്‍ന്നാണ് തന്റെ ശരീരത്തില്‍ മയക്കുമരുന്ന് കയറിയതെന്ന് ഗാസ്‌ക്വറ്റ് വിശദീകരണം നല്‍കിയിരുന്നു.
ഇതു ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അന്താരാഷ്ട്ര കായികകോടതി താരത്തെ കുറ്റവിമുക്തനാക്കി.
Next Story

RELATED STORIES

Share it