ഇല്ലിക്കല്‍മല മാലിന്യ മുക്തമാക്കാന്‍ സഞ്ചാരി ഫേസ്ബുക്ക് കൂട്ടായ്മ
BY Sumeera SMR4 Jan 2016 5:00 AM GMT
Sumeera SMR4 Jan 2016 5:00 AM GMT
ഈരാറ്റുപേട്ട: സാഹസിക വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കമല പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ സഞ്ചാരികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ 'സഞ്ചാരി'യുടെ കോട്ടയം യൂനിറ്റ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ട്രക്ക് ആന്‍ഡ് ക്ലീന്‍ ഇല്ലിക്കമല പ്രോഗ്രാമിന്റെ ഭാഗമായാണ് ഇല്ലിക്കമലയില്‍ സഞ്ചാരികളുടെ ഒത്തുകൂടലും ക്ലീനിങും നടന്നത്. പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് ടി എം റഷീദ് നിര്‍വഹിച്ചു.
'പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം' എന്ന പ്രമേയവുമായി പ്രവര്‍ത്തിക്കുന്ന 'സഞ്ചാരി' ഫേസ്ബൂക്ക് കൂട്ടായ്മയുടെ കോട്ടയം യൂനിറ്റ് പ്രവര്‍ത്തകര്‍ പുല്മേട്ടിലെയും വനപാതയിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. സന്ദര്‍ശകര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കവറുകളില്‍ ശേഖരിച്ചാണ് സഞ്ചാരികള്‍ മലയിറങ്ങിയത്.
വനം വകുപ്പിന്റെ സഹകരണത്തോടെ സന്ദര്‍ശകരെ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം, കാട്ടുതീ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരിക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ സ്യകാര്യ സ്ഥപനങ്ങളാണ് ബോര്‍ഡുകള്‍ സംഭാവന ചെയ്തത്.
മലയാള ഓണ്‍ലൈന്‍ രംഗത്ത് ശ്രദ്ധേയമായ യാത്രാ കൂട്ടായ്മയാണ് സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പ്. പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികളുടെ ഒരു വലിയ കൂട്ടായ്മ രൂപീകരിച്ച് സാധ്യമാവുന്ന ബോധവല്‍ക്കരണ ശ്രമങ്ങള്‍ നടത്തുക, കേവലം യാത്രക്കുപരി പ്രകൃതിയുടെ പവിത്രതയിലേക്ക് സഞ്ചാരത്തെ വഴി തിരിച്ചുവിടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യാത്രയോടും പ്രകൃതിയോടും സമാനമായ കാഴ്ചപ്പാടുള്ള, ഒരു കൂട്ടം സഞ്ചാരികള്‍ ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് സഞ്ചാരി എന്ന കൂട്ടായ്മ രൂപീകരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്‍പതിനായിരത്തോളം സഞ്ചാരികള്‍ വഴി ആയിരക്കണക്കിന് യാത്രാ വിവരണങ്ങള്‍ സഞ്ചാരിയിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.
വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സഞ്ചാരി യൂനിറ്റുകള്‍ ഗ്രൂപ്പ് യാത്രകള്‍, ട്രക്കിങുകള്‍, റൈഡുകള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നേച്ച്വര്‍ ക്യാംപുകള്‍, സാധ്യമാവുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രോജക്റ്റുകളുമായി സഞ്ചാരി യൂനിറ്റ് മുന്നോട്ടുപോവുന്നുണ്ട്. രക്തദാനം, നീന്തല്‍ പരിശീലനം, ട്രോമ കെയര്‍, റോഡ് സേഫ്റ്റി ക്യാംപയിന്, ഭിന്ന ശേഷിയുള്ളവര്‍ക്ക് യാത്രാസഹായം തുടങ്ങിയ പദ്ധതികളും സഞ്ചാരിയുടെ മുന്പിലുണ്ട്. സഞ്ചാരി ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ പ്രഖ്യാപിച്ച ഓഫ്ലൈന് ആക്റ്റിവിറ്റികളുടെ ഭാഗമായാണ് ഇല്ലിക്കല്‍ മലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 100ല്പ്പ സഞ്ചാരികള്‍ ഒത്തു ചേര്‍ന്നത്.
ഇല്ലിക്കല്‍ മലയ്ക്കുവേണ്ടി പഞ്ചായത്ത് ചെയ്യാന്‍ പോവുന്ന നവീകരണങ്ങളെ കുറിച്ചുള്ള വിവരണം മൂന്നിലവ് പഞ്ചായത്ത് അംഗം ഷാജി ജോണ്‍ ചാത്തോളി നല്കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നസീബ് വട്ടക്കയം, സിയാദ് കാരയ്ക്കാട്, ഗോപികൃഷ്ണ, നിയസ് അശറഫ്, ആസിഫ്, അമ്മീന്‍ നേതൃത്വം നല്കി.

Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT