Kollam Local

ഇലക്ഷന്‍-2016: തിരഞ്ഞെടുപ്പ് സുഗമവും സുതാര്യവുമാക്കാന്‍ മൊബൈല്‍ ആപ്പ്

കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുവാന്‍ ഇലക്ഷന്‍- 2016 എന്ന രണ്ട് മൊബൈല്‍ ആപ്പുകള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി.

കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ മൊബൈല്‍ ആപ്പുകളുടെയും പ്രകാശനം നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാനവാസ്, റിട്ടേണിങ് ഓഫിസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുള്ളതാണ് ഒരെണ്ണം. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും പരാതികള്‍ സമര്‍പ്പിക്കാനുമുള്ളതാണ് രണ്ടാമത്തെ ആപ്പ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍, ഫയലുകള്‍ കൈമാറാനുള്ള സൗകര്യം, പരാതികള്‍ സ്വീകരിക്കാനുമുള്ള സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ളതാണ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി തയ്യാറാക്കിയ ആപ്പ്. ഇലക്ഷന്‍ സംബന്ധമായ വിവരങ്ങളറിയാനുള്ള നോട്ടീസ് ബോര്‍ഡും പരസ്പരം ആശയവിനിമയത്തിനുള്ള ചാറ്റ് റൂമും ഈ ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനുവേണ്ടി നടപ്പാക്കിയിട്ടുള്ള ഒരുക്കങ്ങള്‍, സ്ഥാനാര്‍ഥികളും അവരുടെ ചിഹ്നങ്ങളും, പോളിങ് സ്‌റ്റേഷനുകളും അവയുടെ വിവരങ്ങളും, പരാതികള്‍ക്കും അനുമതി അപേക്ഷകള്‍ക്കുമുള്ള ഇ-പരിഹാരം, ഇ-അനുമതി തുടങ്ങിയവയുടെ ലിങ്കുകള്‍ തുടങ്ങിയവയാണ് പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള ആപ്പിലുള്ളത്.
ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗലോഡ് ചെയ്യാം. ജില്ലയിലെ പോളിങ് സ്‌റ്റേഷനുകളുടെ സ്ഥാനം ജി പിഎസ് സംവിധാനത്തിലൂടെ കണ്ടെത്താനും ഇലക്ഷന്‍ 2016 മൊബൈല്‍ ആപ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it