ഇലക്ട്രോണിക്സ് കടയിലെ തീപ്പിടിത്തം: 80 ലക്ഷത്തിന്റെ നഷ്ടം
BY Sumeera SMR2 April 2016 4:43 AM GMT
Sumeera SMR2 April 2016 4:43 AM GMT
കണ്ണൂര്‍: കഴിഞ്ഞ ദിവസം രാത്രി പള്ളിക്കുന്ന് ശ്രൂപുരം സ്കൂളിന് സമീപത്തെ ഇലക്ട്രോണിക്സ് കടയിലുണ്ടായ തീപ്പിടുത്തത്തില്‍ 80ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി പരാതി. സിറ്റിസെയില്സ് കോര്പറേഷന് എന്ന കടയ്ക്കാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തീപ്പിടിച്ചത്.
ഇലക്ട്രോണിക്സ് സാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. മിക്സി, ഫാന്‍ തുടങ്ങി ഹോംഅപ്ലയന്സ് സാധനങ്ങളാണ് കത്തിനശിച്ചത്. ഷോപ്പിലെ ജീവനക്കാരന് സുമേഷ്ബാബു ടൗണ്പോലിസില് പരാതി നല്‍കിയിട്ടുണ്ട്. 80ലക്ഷം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. രാത്രിയില്‍ കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റ് മണിക്കൂറുകളോളം പണിപ്പെട്ടാണ് തീയണച്ചത്.—ഒരാഴ്ച മുമ്പാണ് ഇതിനു സമീപം പൊടിക്കുണ്ടില്‍ അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് പൊട്ടിത്തെറിച്ച് എട്ടുവീടുകള്‍ തകര്‍ന്നത്. കോടികളുടെ നഷ്ടമാണ് ഈ സംഭവത്തിലുണ്ടായത്. ഇതിലെ ഞെട്ടല്‍മാറും മുമ്പേയാണ് പള്ളിക്കുന്നില്‍ വീണ്ടുമൊരു ദുരന്തമുണ്ടായത്.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMT